വിവാദങ്ങള്‍ക്ക് വിട.. ജയിലിൽ റഹീം ഉമ്മയെ കണ്ടു..
റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മാതാവ് ഫാത്തിമ ജയിലിൽ സന്ദർശിച്ചു. പതിനെട്ട് വർഷത്തിന് ശേഷത്തെ കൂടിക്കാഴ്ച ജയിലിൽ വൈകാരിക നികിഷങ്ങൾക്കാണ് സാക്ഷിയായത്.
കഴിഞ്ഞ ദിവസം ജയിലിൽ സന്ദർശിക്കാൻ മാതാവ് എത്തിയിരുന്നെങ്കിൽ റഹീം ജയിലിൽ വെച്ച് കാണണ്ട എന്ന നിലപാടിലായിരുന്നു. തുടർന്ന് ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് തിങ്കളാഴ്ച കണ്ടത്.
ജയിലിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മയും സഹോദരൻ നസീറും റിയാദിലെ ഇന്ത്യൻ എംബസിയിൽ എത്തി.