Featured Posts

Breaking News

എസ് ബി എസ് തർത്തീൽ 2024 സമാപിച്ചു



പുത്തിഗെ: ഖുർആൻ പാരായണ നിയമങ്ങളോടെയും ശൈലിയോടെയും പരിശീലിപ്പിക്കുന്നതിനു വേണ്ടി മുന്ന് മാസത്തോളമായി നടന്നു വരുന്ന എസ് ബി എസ് തർത്തീൽ ഖുർആൻ ക്യാമ്പ് സമാപിച്ചു.

മനുഷ്യന് തന്‍റെ ജീവിത യാത്രയില്‍ പാരത്രിക രക്ഷക്കുതകുന്ന വിശ്വാസങ്ങളും കര്‍മ്മങ്ങളും ധര്‍മ്മനിഷ്ഠകളും കൃത്യമായി പകര്‍ന്നു നല്‍കാന്‍ പ്രപഞ്ചനാഥന്‍ അവതരിപ്പിച്ച മഹദ് ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അത് പാരായണം ചെയ്യാനും ഖുർആനിക ആശയങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും വിദ്യാർത്ഥികൾ പ്രയത്നിക്കണമെന്ന് എസ് എസ് എഫ് കേരള ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ പ്രസ്താവിച്ചു.

 എസ് ബി എസ് മുഹിമ്മാത്തുദ്ദീൻ മദ്റസ സംഘടിപ്പിച്ച തർത്തീൽ 2024 നമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരായണ ശാസ്ത്രവും എഴുത്ത് രീതിയും മനസ്സിലാക്കി വിശുദ്ധ ഖുർആനിൻ്റെ പവിത്രത കാത്തു സൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാവണമെന്നും അദ്ദേഹം പറഞ്ഞു. സ്വദ്ർ മുഅല്ലിം അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം അദ്ധ്യക്ഷത വഹിച്ചു.

സീനിയർ വിഭാഗം തർത്തീൽ മൽസരത്തിൽ മഅറൂഫ്, ജസീൽ, സഫൂഹ് അബൂബക്കർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗം തർത്തീലിൽ സുബ്ഹാൻ, മുഈനുദ്ധീൻ, നുഫൈസ് എന്നിവർ വിജയികളായി.

ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. മുഹിമ്മാത്ത് ജനറൽ മാനേജർ ഉമർ സഖാഫി കർന്നൂർ, അബ്ദുൽ അസീസ് ഹിമമി ഗോസാഡ, സയ്യിദ് അസ്ഹറുദ്ധീൻ സഖാഫി, ഉമർ സഖാഫി കോളിയൂർ, സി. എച്ച സിദ്ധീഖ് സഖാഫി, ഇബ്രാഹിം ഖലീൽ സുറൈജി, അബ്ദുൽ ലത്വീഫ് സഅദി കട്ടത്തട്ക്ക, ശാഹുൽ ഹമീദ് സഖാഫി കണ്ടിഗെ, അബ്ദുൽ ഖാദർ ജലാലി , അബ്ദുൽ ബാസിത്ത് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.







No comments