Featured Posts

Breaking News

വാഹനം വാടകയ്‌ക്കെടുത്തതെന്ന് വിദ്യാര്‍ഥി; ഉടമയുടെ മൊഴി തെറ്റെന്ന് പോലീസ്


ആലപ്പുഴ: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ട കാര്‍ വാടകയ്ക്ക് എടുത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി ഗൗരീശങ്കര്‍, വാടകയായി ഉടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍ പേ ചെയ്ത് നല്‍കിയെന്നു മൊഴി നല്‍കി. കാറോടിച്ചത് ഗൗരീശങ്കറായിരുന്നു. ഇതോടെ വാഹന ഉടമയുടെ മൊഴി തെറ്റാണെന്ന് തെളിഞ്ഞതായി ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു.

അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ ജബ്ബാറുമായുള്ള സൗഹൃദം കൊണ്ടാണ് വാഹനം സിനിമയ്ക്കു പോകാന്‍ നല്‍കിയതെന്നാണ് വാഹന ഉടമയായ ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്‍ മോട്ടോര്‍ വാഹന വകുപ്പിനോടും പോലീസിനോടും പറഞ്ഞത്.

ബുധനാഴ്ച മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലെത്തി നല്‍കിയ മൊഴിയിലും ഇയാള്‍ ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍, ഉദ്യോഗസ്ഥര്‍ മൊഴി പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല. ഇതിനിടെയാണ് ഗൗരീശങ്കര്‍ മൊഴി നല്‍കിയത്. ഷാമില്‍ഖാന്‍ വാഹനങ്ങള്‍ വാടകയ്ക്കുനല്‍കാറുണ്ട്. സ്വകാര്യ രജിസ്‌ട്രേഷനുള്ള വാഹനം വാടകയ്ക്കു നല്‍കുന്നതും ടാക്‌സി സര്‍വീസിന് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. വാടകയ്ക്കാണു കാര്‍ നല്‍കിയതെന്ന് വ്യക്തമായതോടെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടിയെടുക്കും.

No comments