Featured Posts

Breaking News

സാംസങ് ഗാലക്‌സി എസ് 25 സീരീസ് ഇന്ത്യയിലെത്തി, വിശദമായറിയാം...


സാംസങ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഗാലക്സി എസ് 25 സീരീസ് ഇന്ത്യയില്‍ പുറത്തിറങ്ങി. സ്റ്റാന്‍ഡേര്‍ഡ്, പ്ലസ്, അള്‍ട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എസ്25 സീരീസില്‍ സാംസങ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സാംസങിന്റെ പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും.

സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റോട് കൂടിയാണ് ഗാലക്സി എസ് 25 സീരീസുകള്‍ എത്തിയിരിക്കുന്നത്. 12ജിബി റാമും ഒരു ടിബി വരെ സ്റ്റോറേജും ഉണ്ട്. നവീകരിച്ച 50 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ക്യാമറയും പുതിയ സീരീസിലെ പ്രധാന സവിശേഷതയാണ്.

ഗാലക്‌സി എസ്25 സ്റ്റാന്‍ഡേര്‍ഡ് സീരീസില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 80999 രൂപയാണ് വിലവരുന്നത്. ഈ മോഡലില്‍ 12 ജിബി റാമും 512 ജിബി സ്‌റ്റോറേജും വരികയാണെങ്കില്‍ 92999 രൂപ വിലവരും. ഐസിബ്ലൂ, സില്‍വര്‍ ഷാഡോ, നേവി,മിന്റ് കളറുകളിലായി ഇവ ലഭ്യമാകും.

ഗാലക്‌സി എസ്25 പ്ലസ് മോഡലിലും 256 ജിബി സ്‌റ്റോറേജും 512 ജിബി സ്‌റ്റോറേജും ഉള്ള ഫോണുകള്‍ ഇറങ്ങുന്നുണ്ട്. എല്ലാത്തിലും 12 ജിബി റാം തന്നെയാണുള്ളത്. ഈ മോഡലില്‍ 256 ജിബി സ്‌റ്റോറേജ് വരുന്നതിന് 99,999 രൂപയും 512 ജിബി വരുന്നതിന് 1,11,999 രൂപയുമാണ് വിലവരുന്നത്. നേവി സില്‍വര്‍ ഷാഡോ കളറുകളിലാണ് എസ്25 പ്ലസ് മോഡലുകളുള്ളത്.

ഗാലക്‌സി എസ്25 അള്‍ട്രാ മോഡലില്‍ 256 ജിബി, 512 ജിബി, ഒരു ടി.ബി എന്നീ സ്‌റ്റോറേജുകളില്‍ വരുന്നുണ്ട്. 12 ജിബി റാം തന്നെയാണ് ഇതിലെല്ലാം ഉള്ളത്. 256 ജിബി സ്‌റ്റോറേജ് വരുന്ന ഫോണുകള്‍ ടൈറ്റാനിയും സില്‍വര്‍ബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയും വൈറ്റ്‌സില്‍വര്‍, ടൈറ്റാനിയം ബ്ലാക് കളറുകളില്‍ ലഭ്യമാകും. 129999 രൂപയാണ് വില. 512 ജിബി സ്റ്റോറേജിലും ഈ കളറുകളിലുള്ള ഫോണുകള്‍ കിട്ടും. 14,1999 രൂപ വില വരും. ഒരു ടിബി സ്‌റ്റോറേജ് വരുന്ന ഫോണ്‍ ടൈറ്റേനിയം സില്‍വര്‍ ബ്ലൂവിലാകും ലഭ്യമാകുക. 165999 രൂപയാണ് ഇതിന്റെ വില. മുന്‍വര്‍ഷത്തെ മോഡലിനെ അപേക്ഷിച്ച് പുതിയ അപ്‌ഡേറ്റിൽ സംസങ് നേരിയ വിലവര്‍ധനവ് വരുത്തിയിട്ടുണ്ട്.

  • ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്‌സിൽവർ, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്‌സി എസ് 25 അൾട്ര ലഭിക്കും.

  • 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

  • കോർണിങ് ഗൊറില്ല ആർമർ 2 സുരക്ഷയോടെയാണ് ഫോണുകൾ എത്തുക.

  • എഐ മാത്രമല്ല. വൾക്കൻ എൻജിന്‌, ഉയർന്ന പെർഫോമിങ് ഗ്രാഫിക്‌സ് പ്ലാറ്റ്‌ഫോം, മെച്ചപ്പെട്ട റേ ട്രെയ്‌സിംഗ് എന്നിവയും സാംസങ് ഈ സീരീസിൽ അവതരിപ്പിക്കുന്നു.

  • 6.9 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് ഡിസ്പ്ലേയാണ് വരുന്നത്. 120 ഹെർട്സാണ് പുതുക്കൽ നിരക്ക്.

  • S24 അൾട്രായിലെ 8.6mm കനം S25 അൾട്രായിൽ 8.2mm ആയും ഭാരം 232g-ൽ നിന്ന് 218g ആയും കുറച്ചിട്ടുണ്ട്

  • ഏഴ് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

  • 6 മാസത്തെ സൗജന്യ ജെമിനി അഡ്വാൻസ്‌ഡും 2TB ക്ലൗഡ് സ്റ്റോറേജും ഫോണിൽ വരുന്നുണ്ട്.

No comments