Featured Posts

Breaking News

വിവിധ വിഷയങ്ങളില്‍ ജര്‍മനിയില്‍ സൗജന്യമായി പഠിക്കാം


ഇന്നത്തെ മലയാളി വിദ്യാർഥികളുടെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ് വിദേശത്ത് പഠിക്കുക. സാധാരണയായി യുകെ, യുഎസ്, ന്യൂസിലാൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് കൂടുതൽ പരിചിതം. എന്നാൽ ജർമനിയിലെ സൗജന്യ വിദ്യാഭ്യാസം, മികച്ച കരിയർ അവസരങ്ങൾ എന്നിവയെക്കുറിച്ച് പലർക്കും ഇപ്പോഴും വ്യക്തമല്ല.
ജർമനി അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് പബ്ലിക് യൂണിവേഴ്‌സിറ്റികൾ ബിരുദവും ബിരുദാനന്തര ബിരുദവും ട്യൂഷൻ ഫീസ് ഇല്ലാതെ നൽകുന്നത് വലിയൊരു ആകർഷണമാണ്. 65% മാർക്കുള്ള വിദ്യാർഥികൾക്ക് പബ്ലിക് യൂണിവേഴ്‌സിറ്റികളിൽ സൗജന്യ വിദ്യാഭ്യാസം ലഭിക്കും. അതിൽ കുറവുള്ളവർക്കും ജർമനിയിലെ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളിലെ മികച്ച കോഴ്‌സുകളിൽ പ്രവേശനം നേടാനുള്ള അവസരം തുറന്നു കിടക്കുന്നു.

പഠനകാലത്ത് ആഴ്ചയിൽ 20 മണിക്കൂർ പാർട്ട്‌ടൈം ജോലി ചെയ്യാം. പഠനം പൂർത്തിയായ ശേഷം 18 മാസത്തെ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനാൽ വിദ്യാർഥികൾക്ക് നാട്ടിൽ തിരിച്ചുപോകാതെ തന്നെ ജോലി കണ്ടെത്താനുള്ള കൂടുതൽ സാധ്യതകളുണ്ട്. അനുയോജ്യമായ ജോലി കിട്ടിയാൽ പിആർ നേടാനും പഠനകാലത്ത് പങ്കാളിയെ കൂടെ കൊണ്ടുപോകാനും സാധിക്കുന്നു.

മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻസ്, എയ്‌റോസ്‌പേസ്, കംപ്യൂട്ടർ സയൻസ് തുടങ്ങിയ വിവിധ എൻജിനീയറിങ് ശാഖകൾ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ബോട്ടണി, ബയോടെക്‌നോളജി, മൈക്രോബയോളജി, മാത്തമാറ്റിക്‌സ്, എർത്ത് സയൻസസ് തുടങ്ങിയവ ഉൾപ്പെടുന്ന നാച്വറൽ സയൻസ് കോഴ്‌സുകൾ, ഐബിഎം, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ് പോലുള്ള ബിസിനസ് രംഗത്തെ കോഴ്‌സുകർ, ഇംഗ്ലീഷ്, കംപ്യൂട്ടർ സയൻസ് & ആപ്ലിക്കേഷൻസ്, ഹെൽത്ത് & സോഷ്യൽകെയർ തുടങ്ങിയ മേഖലകളിൽ ജർമൻ സർവകലാശാലകൾ വിപുലമായ കോഴ്‌സുകൾ നൽകുന്നു. 

പ്രായോഗിക പഠനരീതിയും ഗവേഷണ അവസരങ്ങളും ഇന്‌റേൺഷിപ്പുകളും വിദ്യാർഥികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് തയ്യാറാക്കുന്നു. ജർമനി ഒരു ഷെങ്കൻ രാജ്യമായതിനാൽ, വിദ്യാർഥികൾക്ക് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കാനും ജോലി ചെയ്യാനും കഴിയും. യൂറോപ്പിൽ മികച്ച കരിയർ ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് ജർമനി ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നാണ്.

ജർമനിയിൽ പഠനം പൂർത്തിയാക്കിയശേഷം തുടർന്ന് ബന്ധപ്പെട്ട മേഖലയിലുള്ള ജോലി ലഭിച്ചാൽ രണ്ട് വർഷത്തിനകം പിആറിന് അപേക്ഷിക്കാം. പിആർ ലഭിച്ചാൽ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, സ്വതന്ത്ര ബിസിനസ് തുടങ്ങാനുള്ള അവകാശം എന്നിവ ലഭിക്കും. കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ ജർമൻ പൗരത്വവും നേടാൻ കഴിയും. മാറുന്ന ആഗോള സാഹചര്യങ്ങളോടൊപ്പം ജർമനിയിലെ അവസരങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നു.

No comments