Featured Posts

Breaking News

64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീടമുറപ്പിച്ച് കണ്ണൂർ, രണ്ടാം സ്ഥാനം തൃശൂരിന്


തൃശൂര്‍ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കപ്പടിച്ച് കണ്ണൂര്‍. അവസാനം വരെ ഉദ്വേഗം മുറ്റിനിന്ന മത്സരത്തില്‍ 1023 പോയിന്റ് സ്വന്തമാക്കിയാണ് കണ്ണൂര്‍ ജില്ല കലയുടെ സ്വര്‍ണക്കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തില്‍ കപ്പ് കൈവിട്ടുപോയതിന്റെ നിരാശ കണ്ണൂര്‍ ഈ കലോത്സവത്തില്‍ തീര്‍ത്തു.

1018 പോയിന്റ് നേടിയ ആതിഥേയ ജില്ലയായ തൃശൂരിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നേരത്തെ പല തവണ കപ്പ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു (1013 പോയിന്റ്). സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം എച്ച് എസ് എസാണ് മുന്നിലെത്തിയത്.

കലോത്സവത്തിന്റെ സമാപന ചടങ്ങ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും.

No comments