Featured Posts

Breaking News

സമസ്തയുടെ ലക്ഷ്യം നേടി.. പി എം എ സലാമും ഷാഫി ചാലിയവും ഔട്ട്..


കോഴിക്കോട്: സമസ്തക്കെതിരെ അതിശക്തമായി ആക്ഷേപം ചൊരിഞ്ഞ പി എം എ സലാമിനും ഷാഫി ചാലിയത്തിനും മുസ്ലിം ലീഗ് സീറ്റ് നല്‍കിയില്ല. മുജാഹിദ് ആശയം ഉള്‍കൊള്ളുന്ന രണ്ട് പേരെയും മാറ്റി നിര്‍ത്തണമെന്നത് സമസ്ത യുവജന നേതാക്കള്‍ നിരന്തരം ആവശ്യപ്പെടുകയായിരുന്നു.

ഉമര്‍ ഫൈസി മുക്കത്തിന് മുസ്ലിം ലീഗ് വഴങ്ങിയിരിക്കുന്നു എന്ന ശുഭ സൂചന സമസ്ത നേതാക്കള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നു എന്നതിന് അപ്പുറം മുസ്ലിം ലീഗിന് സമസ്ത പ്രവര്‍ത്തകരുടെ വോട്ട് ചോരാതെ നോക്കാന്‍ കഴിയുമെന്നതാണ് 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രത്യകതയായി വിലയിരുത്തപ്പെടുന്നു.

പക്ഷെ അബ്ദുറഹ്‌മാന്‍ രണ്ടത്താണിയുടെ പ്രവര്‍ത്തനങ്ങളാണ് ലീഗിന് ക്ഷീണം സംഭവിച്ചത്.

അബ്ദുറഹ്‌മാന്‍ രണ്ടത്താണി വീണ്ടും പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. തിരൂരങ്ങാടിയില്‍ പി.എം.എ. സമീറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് ഇത്തവണ ഫേസ്ബുക്കില്‍ പരസ്യമായി പ്രതികരിച്ചത്.

നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താല്‍പര്യത്തിനായാണ് പി.എം.എ. സമീറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് രണ്ടത്താണിയുടെ ആരോപണം. പഞ്ചായത്ത് ലീഗ് കമ്മിറ്റിയോ മുനിസിപ്പല്‍ കമ്മിറ്റിയോ പാര്‍ട്ടി പ്രവര്‍ത്തകരോ ആവശ്യപ്പെടാതെയാണ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ. സമീര്‍ എന്നൊരാളെ അര്‍ഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ മാനദണ്ഡം ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുതെന്നും പ്രതിഫലം പറ്റാതെ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുറഹ്‌മാന്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

Story Short: The Muslim League did not give seats to PMA Salam and Shafi Chaliyam, who had strongly criticized Samastha. Samastha youth leaders had been constantly demanding that the two people, who embraced the Mujahid ideology, be removed.

No comments