വാക്സിനുകൾ ഹലാൽ: ലോകാരോഗ്യ സംഘടന
കോവിഡ് പ്രതിരോധത്തിനായി ലോകത്ത് വികസിപ്പിച്ച വാക്സിനുകൾ ഹലാൽ (അനുവദനീയം) ആണെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വാക്സിൻ ഹലാലാണെന്ന് അറിയിച്ചിരിക്കുന്നത്.
കോവിഡ് 19 മായി ബന്ധപ്പെട്ട് പുതിയ ഒരു കാര്യം അറിയിക്കുന്നുവെന്ന് പറഞ്ഞാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്ത് കൊണ്ട് ഹലാൽ എന്ന് പോസ്റ്റിൽ വിശദീകരിക്കുന്ന തിങ്ങനെയാണ് ''മൃഗങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ വാക്‌സിനുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ലോകമെങ്ങുമുള്ള ശരിഅത്ത് വിധി പ്രകാരമുള്ള ചർച്ചയിൽ വാക്സിനുകൾ എടുക്കുന്നത് അനുവദനീയമാക്കിയിട്ടുണ്ട്''
കോവിഡ് വാക്‌സിനുകളിൽ പന്നി അടക്കമുള്ള മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന തരത്തിൽ പ്രചാരണങ്ങള്‍ നടന്നിരുന്നു.
പന്നി, നായ തുടങ്ങിയ മൃഗങ്ങളുടെ മാംസവും അനുബന്ധ ഉൽപ്പന്നങ്ങളും ഇസ്ലാമിക മതനിയമ പ്രകാരം ഉപയോഗിക്കൽ അനുവദനിയമല്ല (ഹറാം). ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന വാക്സിൻ ഹലാലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
Tag: who-clarified-covid-19-vaccines-are-halal
No comments