Featured Posts

Breaking News

പി.കെ. നവാസിനെതിരെ പലതവണ പരാതി നൽകിയെങ്കിലും തണുപ്പൻ പ്രതികരണവും മുടന്തൻ ന്യായങ്ങളുമായിരുന്നു നേതൃത്വത്തി​ന്‍റത്​​ : ഹരിത സംസ്ഥാന സെക്രട്ടറി


കോഴിക്കോട്​: ഹരിത സംസ്ഥാന കമ്മറ്റിയെ മരവിപ്പിച്ച മുസ്​ലിംലീഗ്​ നടപടിയിൽ നിലപാട്​ വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി മിന ഫർസാന. എം.സ്​.എഫ്​ സംസ്ഥാന​ പ്രസിഡൻറ്​ പി.കെ നവാസിനെതിരെ മുസ്​ലിംലീഗ്​ നേതൃത്വത്തിന്​ പലതവണ നേരിലും പരാതി നൽകിയും വിഷയം അവതരിപ്പിച്ചെങ്കിലും തികച്ചും തണുപ്പൻ പ്രതികരണവും മുടന്തൻ ന്യായങ്ങളുമായിരുന്നു നൽകിയതെന്ന്​ മിന ഫർസാന പറഞ്ഞു. കോഴിക്കോട്​ ഫാറൂഖ്​ കോളജി​െൻറ ചരിത്രത്തിലെ ആദ്യത്തെ വനിത ചെയർപേഴ്​സൺ ആയിരുന്നു മിന ഫർസാന.

മിന ഫർസാന പങ്കുവെച്ച ഫേസ്​ബുക്​ പോസ്​റ്റ്​:


അതേടോ, ഞങ്ങളൊക്കെ ഫെമിനിസ്റ്റാണ്. അതിൽ അഭിമാനിക്കുന്നുണ്ട്. ഫെമിനിസത്തിന്റെ അർത്ഥം അറിയാതെ അതെന്തൊ വലിയ പ്രശ്നം ആണെന്നുള്ള ധാരണ തന്നെ നിങ്ങളുടെയൊക്കെ നിലവാര തകർച്ചയെയാണ് സൂചിപ്പിക്കുന്നത്.

ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഒരു വിഭാഗത്തിന്റെയോ കമ്മറ്റിയുടേയോ പ്രശ്നവുമല്ല. തികച്ചും വ്യക്തികളുടെ മനോഭാവമാണ്. മെയിൽ ഷോവനിസം എന്നൊക്കെ പറഞ്ഞ് ക്ലീഷേ വൽക്കരിക്കുന്നില്ല. എന്താണ് സംഭവം, സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നൊക്കെയുള്ളതിന് ഒരു വിശദീകരണം തരാം.

ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഒരു വിഭാഗത്തിന്റെയോ കമ്മറ്റിയുടേയോ പ്രശ്നവുമല്ല. തികച്ചും വ്യക്തികളുടെ മനോഭാവമാണ്. മെയിൽ ഷോവനിസം എന്നൊക്കെ പറഞ്ഞ് ക്ലീഷേ വൽക്കരിക്കുന്നില്ല. എന്താണ് സംഭവം, സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നൊക്കെയുള്ളതിന് ഒരു വിശദീകരണം തരാം.

വാക്കുകൾ കൊണ്ടും, നോട്ടം കൊണ്ടും, അധികാരം കൊണ്ടും പലപ്പോഴും ഹരിത അരികുവൽകരിക്കപ്പെട്ടിട്ടുണ്ട്. അവിടെയെല്ലാം ക്ഷമിക്കുകയും, സഹിക്കുകയും ചെയ്യുകയായിരുന്നു. ഇന്നിപ്പോൾ ക്ഷമയുടെ അപ്പുറത്താണ് വാക്കുകളും അവയുടെ ഉപയോഗങ്ങളും. വ്യക്തിപരമായി വേദനിപ്പിക്കുന്ന പ്രയോഗങ്ങളായതു കൊണ്ടാണ് ഹരിതക്കൊപ്പം നിൽക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്നു കൊണ്ടിരിക്കുന്ന മെസേജുകളും, ഫോൺ കോളുകളും ഇങ്ങനെയൊക്കെയാണ്.



No comments