Featured Posts

Breaking News

നീരജ്​ ചോപ്രയെ ആശുപത്രിയിൽ പ്രവേശിപിച്ചു


ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്​സ്​ സ്വർണ മെഡൽ ജേതാവ്​ നീരജ്​ ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ്​ താരത്തെ ആശുപത്രിയി​ലാക്കിയത്​.

ചൊവ്വാഴ്ച പനിയെ തുടർന്നാണ്​ പാനിപ്പത്തിൽ നടന്ന സ്വീകരണ പരിപാടിക്കിടെ ജാവലിൻ ത്രോ താരം മടങ്ങിയിരുന്നു. ഡൽഹിയിൽ നിന്നും പാനിപ്പത്ത്​ വരെ ആറ്​ മണിക്കൂർ സമയം നീണ്ടുനിന്ന കാർ റാലിയിലായിരുന്നു താരം പ​ങ്കെടുത്തത്​. പാനിപ്പത്തിൽ നടന്ന പരിപാടിക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരം സ്​റ്റേജിൽ നിന്ന്​ ഇറങ്ങുകയായിരുന്നുവെന്ന്​ ബന്ധുക്കൾ പറഞ്ഞു.

ദിവസങ്ങൾക്ക്​ മുമ്പും നീരജിന്​ പനി അനുഭവപ്പെ​ട്ടെങ്കിലും കോവിഡ്​ പരിശോധനയിൽ നെഗറ്റീവായിരുന്നു. ​ രോഗമുക്തനായി സ്വതന്ത്ര്യ ദിന പരിപാടിയിൽ പ​ങ്കെടുത്തെങ്കിലും ചൊവ്വാഴ്ച പനി കൂടി.

അത്​ലറ്റിക്​സിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ കായിക താരമായി നീരജ്​ മാറിയിരുന്നു. അഭിനവ്​ ബിന്ദ്രക്ക്​ ശേഷം വ്യക്തിഗത സ്വർണം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയായിരുന്നു നീരജ്. 87.58 മീറ്റർ ജാവലിൻ പായിച്ചാണ്​ നീരജ്​ സ്വർണം നേടിയത്​.

No comments