എച്ച്.ഡി.എഫ്.സി ബാങ്കിന് ആശ്വാസം; നിർണായക തീരുമാനവുമായി ആർ.ബി.ഐ
ന്യൂഡൽഹി: പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നത് എച്ച്.ഡി.എഫ്.സി ബാങ്കിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി ആർ.ബി.ഐ. ഇനി മുതൽ എച്ച്.ഡി.എഫ്.സി ബാങ്കിന് ക്രെഡിറ്റ് കാർഡുകൾ നൽകാമെന്നും ആർ.ബി.ഐ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.
കഴിഞ്ഞ ഡിസംബറിലാണ് എച്ച്.ഡി.എഫ്.സിക്ക് ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിൽ വിലക്ക് വന്നത്. പുതിയ ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോമായ ഡിജിറ്റൽ 2.0ക്കായിരുന്നു ആദ്യം വിലക്ക് ഏർപ്പെടുത്തിയത്. എച്ച്.ഡി.എഫ്.സി ബാങ്കിന്‍റെ മൊബൈൽ, ഇന്‍റർനെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോമുകളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നിയന്ത്രണം.
കമ്പനിയുടെ വിവരസാങ്കേതിക വിഭാഗത്തിൽ തേർഡ് പാർട്ടി ഓഡിറ്റ് നടത്താനും ആർ.ബി.ഐ നിർദേശിച്ചിരുന്നു. അതിന് ശേഷം ഇതിന്‍റെ റിപ്പോർട്ട് കേന്ദ്രബാങ്കിന് നൽകാനും നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓഹരി വിപണിക്ക് മുമ്പാകെ ഈ റിപ്പോർട്ട് ആർ.ബി.ഐക്ക് നൽകിയെന്ന് എച്ച്.ഡി.എഫ്.സി അറിയിച്ചിരുന്നു.

No comments