Featured Posts

Breaking News

ലോക്​ഡൗൺ മാനദണ്ഡം മാറ്റി; കടകൾ തിങ്കൾ മുതൽ ശനി വരെ തുറക്കാം


തിരുവനന്തപുരം: സംസ്ഥാനത്ത്​ ലോക്​ഡൗൺ നിയന്ത്രണങ്ങൾ മാറ്റി. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു.രോഗികളുടെ എണ്ണമായിരിക്കും ഇനി മുതൽ മാനദണ്ഡമാക്കുക. നാളെ മുഖ്യമന്ത്രി നിയമസഭയിൽ പുതിയ ലോക്​ഡൗൺ മാനദണ്ഡത്തെ കുറിച്ച്​ പ്രഖ്യാപനം നടത്തും.

ഇനി മുതൽ കടകൾക്ക്​ തിങ്കൾ മുതൽ ശനി വരെ തുറക്കാം. ഞായാറാഴ്ച മാത്രമായിരിക്കും വാരാന്ത്യ ലോക്​ഡൗൺ ഉണ്ടാവുക. ഇളവുകൾ അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ഒരാഴ്ചയിലെ രോഗികളുടെ എണ്ണം പരിശോധിച്ചാണ്​ നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുക. രോഗികളുടെ എണ്ണം കൂടുതലുള്ള മേഖലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. രോഗികളുടെ എണ്ണം കുറവുള്ള സ്ഥലങ്ങളിൽ ഇളവ്​ അനുവദിക്കും.

നേരത്തെ ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷവും വ്യാപാര സംഘടനകളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ലോക്​ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്​.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും ചെവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഇതിനുപകരം ഓരോ മേഖലകള്‍ തിരിച്ചായിരിക്കും നിയന്ത്രണം. ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും. ആയിരം പേരില്‍ എത്ര രോഗികള്‍ എന്ന് കണക്കാക്കിയായിരിക്കും നിയന്ത്രണം.

അതേസമയം ഞായറാഴ്ച സ്വാതന്ത്ര്യ ദിനത്തിലും (ഓഗസ്റ്റ് 15), മൂന്നാം ഓണത്തിനും (ഓഗസ്റ്റ് 22) ലോക്ഡൗണ്‍ ഉണ്ടാവില്ല.

No comments