Featured Posts

Breaking News

4000 കോടിക്ക്​ വിമാനം വാങ്ങി; പറത്താൻ ​ൈപലറ്റില്ലാതെ ആക്രിയായി വിറ്റു- അമേരിക്ക പുനർനിർമിച്ച അഫ്​ഗാനിസ്​താൻ ഇതായിരുന്നു


കാബൂൾ: അഫ്​ഗാനികൾക്ക്​ ജനാധിപത്യത്തിന്‍റെയും ഭരണത്തിന്‍റെയും പുതിയ പാഠങ്ങൾ പകരാനെന്ന പേരിലെത്തി 20 വർഷം രാജ്യത്തു ചെലവഴിച്ചവർ ഒടുവിൽ എല്ലാം വഴിയിലിട്ട്​ ഓടു​​േമ്പാൾ ലോകം കുതൂഹലപ്പെടുകയാണ്​- എന്താകും ഇത്രയും കാലം രാജ്യത്ത്​ അമേരിക്കൻ സേനയും വൈറ്റ്​ഹൗസും ചെയ്​തിട്ടുണ്ടാകുക? ഒരു ലക്ഷം കോടി ഡോളറെങ്കിലും ചുരുങ്ങിയത്​ ഈ കാലയളവിൽ അമേരിക്ക ഇവിടെ ചെലവിട്ടിട്ടുണ്ടെന്നാണ്​ ഏകദേശ കണക്ക്​. അഫ്​ഗാനിൽനിന്ന്​ കാര്യമായി ഊറ്റിയെടുക്കാനില്ലാത്തതിനാൽ അമേരിക്കക്കാരുടെ ചെലവിൽ തന്നെയായിരുന്നു അഫ്​ഗാൻ വാസം. തുകയിലേറെയും ​സ്വന്തം സൈന്യത്തിനു തന്നെയായിരുന്നുവെങ്കിലും അവശേഷിച്ചത്​ വേറെ ആവശ്യങ്ങൾക്കും വിനിയോഗിച്ചിട്ടു​ണ്ടെന്നാണ്​ രേഖകൾ. അവയിൽ ചിലത്​ ഇവിടെ പരിചയപ്പെടാം.
55 കോടി ഡോളറിന്​ (കൂറ്റൻ) യുദ്ധവിമാനങ്ങൾ- ഒടുവിൽ ആക്രി

ഇറ്റാലിയൻ നിർമിത ജി222 ഇരട്ട ടർ​ബോപ്രോപ്​ യുദ്ധവിമാനങ്ങൾ 20 എണ്ണമാണ്​ 54.9 കോടി ഡോളറിന്​ (ഏകദേശം 4000 കോടി രൂപ) വാങ്ങിയത്​. അഫ്​ഗാൻ വ്യോമസേനക്കെന്നു പറഞ്ഞായിരുന്നു ഇവ രാജ്യത്തെത്തിച്ചത്​. അഫ്​ഗാനികളിൽ ആരെയും പറത്താൻ പഠിപ്പിക്കാത്തതിനാലാണോ ഉപയോഗിക്കാൻ അനുമതി നൽകാത്തതിനാലാണോ എന്നറിയില്ല 20ഉം കാബൂൾ വിമാനത്താവളത്തിൽ കിടന്നുതുരു​െമ്പടുത്തു. ഒടുവിൽ 32,000 ഡോളറിന്​ എല്ലാം ആക്രിയായി വിൽപന നടത്തി. സംഭവത്തിൽ ആരും പ്രതി ചേർക്കപ്പെടില്ലെന്ന്​ പിന്നീട്​ അമേരിക്കൻ നീതിന്യായ വിഭാഗം വിധിക്കുകയും ചെയ്​തു.

No comments