Featured Posts

Breaking News

ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ; ആഘോഷത്തോടെ ആരാധകർ


ലണ്ടൻ: സൂപ്പർ താരംക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റത്തിനായി കാത്തിരുന്ന ആരാധകർക്ക്​ സന്തോഷ വാർത്ത. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുനൈറ്റഡിനെതിരായ മത്സരത്തിലെ ആദ്യ ഇലവനിൽ തന്നെ പോർചുഗീസ്​ താരം ഇടംപിടിച്ചു. 4-2-3-1 ​ഫേർമേഷനിൽ കോച്ച്​ ഒലെ ഗണ്ണർ സോൾഷ്യെർ അണിയിച്ചൊരുക്കി​യ ടീമിൽ മുഖ്യ സ്​ട്രൈക്കറായി സൂപ്പർ താരം ബൂട്ടണിയും. ജാഡൻ സാഞ്ചോയും ബ്രൂണോ ഫെർണാണ്ടസും മാസൺ ഗ്രീവുഡും അടങ്ങുന്ന ശക്​തമായ നിരയെയാണ്​ കോച്ച്​ കളത്തിലിറക്കിയത്​.


No comments