നാർക്കോട്ടിക് ജിഹാദ്: പാർട്ടി നിലപാടിനെതിരെ ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ
കണ്ണൂർ: വാക്കുകൾ കരുതലോടെ ഉപയോഗിക്കണമെന്നും ഒരു തീപ്പൊരി വീണാൽ അത് കാട്ടുതീയാകുമെന്നും ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട് നടത്തിയ വിവാദ നാർക്കോട്ടിക് ജിഹാദ് പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'നാർക്കോട്ടിക് മാഫിയ കേരളത്തിൽ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, അതിൽ ഒരു മതത്തെ ചേർത്ത് പറയരുത്. പിതാവ് പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ അതിനോട് ഒരു ജിഹാദ് കൂട്ടിയങ്ങ് പറഞ്ഞു എന്നതിനപ്പുറം അതിന് ഗൗരവുമുണ്ടെന്ന് എനിക്ക് േതാന്നുന്നില്ല. റോമൻ കത്തോലിക്ക സഭക്കകത്ത് തന്നെ പ്രശ്നങ്ങളുണ്ട്. അപ്പോൾ സമ്മർദമുണ്ടാകും അവർക്ക്. ജിഹാദ് എന്ന വാക്കിന് തന്നെ വേറെ അർഥങ്ങളുണ്ട് എന്നാണ് പണ്ഡിതന്മാർ പറയുന്നത്.