Featured Posts

Breaking News

ഫെയ്സ്ബുക്ക് ഇനി 'മെറ്റ'; മാതൃകമ്പനിയുടെ പേരുമാറ്റി


കാലിഫോര്‍ണിയ: മാതൃകമ്പനിയുടെ പേരില്‍ മാറ്റം വരുത്തി ഫെയ്സ്ബുക്ക്. 'മെറ്റ' എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഫെയ്സ്ബുക്ക് കണക്ട് ഓഗ്മെന്റഡ് ആന്‍ഡ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം നിലവില്‍ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നീ ആപ്പുകളുടെ പേരില്‍ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.

ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് പേര് മാറ്റം. സാമൂഹികമാധ്യമങ്ങൾക്കപ്പുറം വിശാലമായ മെറ്റാവേഴ്സ് മേഖലയിലേക്ക് കമ്പനി വ്യാപിപ്പിക്കുന്നതിന്റെ സൂചകമായാണ് മെറ്റ എന്നു പേരുമാറ്റിയതെന്ന് സക്കർബർഗ് പറഞ്ഞു.

മുൻ ജീവനക്കാരുടെ വെളിപ്പെടുത്തലുകളടക്കം ഫെയ്സ്ബുക്കിന്റെ സുരക്ഷാപ്രശ്നങ്ങൾ സംബന്ധിച്ച് തുടർച്ചയായി ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് പേരുമാറ്റമെന്നതും ശ്രദ്ധേയമാണ്.

No comments