പ്രണയംനടിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങി; പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 16-കാരിയെ പീഡിപ്പിച്ചു
കുറവിലങ്ങാട്: പ്രണയംനടിച്ച് 16-കാരിയായ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ കുറവിലങ്ങാട് പോലീസ് അറസ്റ്റുചെയ്തു. പ്രതിയായ കൊണ്ടൂര്‍ വില്ലേജ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍ വിഷ്ണു (21)-വിനെ കോടതി റിമാന്‍ഡില്‍ അയച്ചു.
16 വയസ്സുള്ള പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് പ്രണയംനടിച്ച് കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഫോണില്‍ എടുപ്പിച്ച് അയച്ച് പ്രതി വാങ്ങിയെടുത്തു. നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിരയാക്കുകയായിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയെ കാണാതായതായി കുറവിലങ്ങാട് പോലീസില്‍ പരാതി ലഭിച്ചു. കുട്ടിയെ കണ്ടെത്തിയശേഷം പോലീസ് വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടി ഭയന്ന് വിവരങ്ങള്‍ പുറത്തറിയിക്കാതെ കഴിഞ്ഞുവരുകയായിരുന്നു. പ്രതിയെ കുറവിലങ്ങാട് പോലീസ് തിടനാട് കരയില്‍ കൂട്ടപ്പുന്നയില്‍ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്.
വൈക്കം ഡിവൈ.എസ്.പി. എ.ജെ. തോമസിന്റെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് എസ്.എച്ച്.ഒ. സജീവ് ചെറിയാന്‍, എസ്.ഐ. തോമസുകുട്ടി ജോര്‍ജ്, എ.എസ്.ഐ.മാരായ സിനോയ്മോന്‍, ബി.പി. വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി.സി. അരുണ്‍, എം.കെ.സിജു, വി.എസ്. ഷുക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.