Featured Posts

Breaking News

സംസ്ഥാനത്ത്​ എട്ടാം ക്ലാസിന്​ തിങ്കളാഴ്ച അധ്യയനം തുടങ്ങും


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുടങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ. തിങ്കളാഴ്ച മുതൽ ആരംഭിക്കാനാണ്​ തീരുമാനം.

വിദ്യാർഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷനൽ അച്ചീവ്മെൻറ് സർവെ ഇൗ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് ശിപാർശ.

പ്രധാനമായും മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനെപ്പടുത്തിയാണ് സർവെ നടത്തുന്നത്. ഇതിൽ എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകൾ നവംബർ ഒന്നിന് തുറന്നിരുന്നു. എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ നവംബർ 15ന് തുറക്കാനായിരുന്നു തീരുമാനം. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവെ നടത്തുന്നത്.

ഡയറക്ടറുടെ ശിപാർശ സർക്കാറിെൻറ പരിഗണനയിലാണെന്നും എട്ടം ക്ലാസിന് അടുത്ത ആഴ്ചയിൽ തന്നെ അധ്യയനം തുടങ്ങാനാണ് ആലോചനയെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. എന്നാൽ ഒൻപത്​, പ്ലസ്​വൺ കാസുകൾ 15 നായിരിക്കും തുടങ്ങുക.

No comments