Featured Posts

Breaking News

ഷാൻ വധക്കേസിൽ ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ..


ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകത്തിൽ ആർ.എസ്.എസ്. ജില്ലാ പ്രചാരക് അറസ്റ്റിൽ. മലപ്പുറം സ്വദേശി അനീഷാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഷാനിനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ ആർ.എസ്.എസ്. നേതാക്കൾക്ക് ആലുവ കാര്യാലയത്തിൽ ഒളിത്താവളം ഒരുക്കി എന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഇതോടെ ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയിട്ടുണ്ട്. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് പ്രതി ചേർത്തിട്ടുള്ളത്.

No comments