തിരിച്ചടിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്ക 210ന് പുറത്ത്
കേപ്ടൗൺ: നിർണായകമായ മൂന്നാം ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യൻ ബോളർമാർ. 76.3 ഓവറിൽ 210 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 223ന് റൺസിന് പുറത്തായിരുന്നു.
ഇതോടെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 13 റൺസിന്‍റെ ലീഡായി. ദക്ഷിണാഫ്രിക്കൻ നിരയിൽ കീഗൻ പീറ്റേഴ്സൺ മാത്രമാണ് പിടിച്ചുനിന്നത്. 166 പന്തിൽനിന്ന് 72 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ നേരിയ മേൽക്കൈ നൽകിയത്. ഉമേശ് യാദവ്, മുഹമ്മദ് ഷമി എന്നിവർ രണ്ടു വീക്കറ്റുകൾ വീതവു ശർദുൽ ഠാക്കൂർ ഒരു വിക്കറ്റും നേടി.