കോവിഡ്: തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
ചെന്നൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ലോക്ഡൗണ്‍. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ചെന്നൈ കോര്‍പറേഷന്‍ മേഖലയില്‍ വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും കുറച്ചു.
ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി. ഇതുകൂടാതെ കോളേജുകളിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തിയതോടെയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കർണാടകത്തിലും വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും രാത്രി കര്‍ഫ്യൂ രണ്ടാഴ്ചത്തേക്കുകൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. 10, 12 ക്ലാസുകള്‍ ഒഴികെ, സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും രണ്ടാഴ്ചത്തേക്ക് അടയ്ക്കും. ബുധനാഴ്ച രാത്രിമുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍വരിക.