തിരിച്ചടി, വിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍, റഷ്യയില്‍ സ്‌ഫോടനം
മോസ്‌കോ: യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് തിരിച്ചടിയുമായി യുക്രൈന്‍. റഷ്യയില്‍ യുക്രൈന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ സ്‌ഫോടനം നടന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാന നഗരമായ കീവില്‍ സ്ഫോടനപരമ്പരകള്‍ നടന്നുകൊണ്ടിരിക്കെയാണ് യുക്രൈന്റെ തിരിച്ചടി. ഒരു റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു.
വ്യാഴാഴ്ച രാവിലെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ യുക്രൈന്റെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ വ്യോമാക്രമണം നല്‍കിയിരുന്നു.