മയക്കുമരുന്ന് ഉപയോഗിച്ചതിന് നടി ശ്രദ്ധ കപൂറിന്റെ സഹോദരൻ അറസ്റ്റിൽ
മുംബൈ: മയക്കുമരുന്ന് ഉപയോഗിച്ചതിന് ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ സഹോദരൻ സിദ്ധാന്ത് കപൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ബംഗളൂരു നഗരത്തിൽ നടന്ന പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്.
എം.ജി റോഡിലെ പാർക്ക് ഹോട്ടലിലെ പബിൽ നടന്ന ഡി.ജെ പാർട്ടിയിലാണ് സിദ്ധാന്ത് പങ്കെടുത്തത്. അവിടെ നിന്ന് മയക്കുമരുന്ന് ഉപയോഗിച്ചുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.