കമല്‍ ഹാസന്‍ സൂര്യയ്ക്ക് നല്‍കിയ റോളക്‌സ് പുത്തനല്ല
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വന്‍ വിജയമായി തീര്‍ന്നതിന്റെ സന്തോഷത്തിലാണ് കമല്‍ ഹാസന്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമലിന്റെ രാജ്കമല്‍ ഇന്റര്‍നാഷ്ണല്‍ നിര്‍മിച്ച ഒരു ചിത്രം റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നത്. ഈ സാഹചര്യത്തില്‍ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടുമുള്ള ആദരസൂചകമായി പാരിതോഷികങ്ങളാല്‍ മൂടുകയാണ് ചിത്രത്തിന്റെ നായകനും നിര്‍മാതാവുമായ കമലിപ്പോള്‍.
ലെക്‌സസിന്റെ ആഡംബര സെഡാന്‍ മോഡലായ ഇ.എസ്.300എച്ച് ആണ് കമല്‍ ഹാസന്‍ സംവിധായകന് നല്‍കിയത്. പതിമൂന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് അപ്പാച്ചെ ആര്‍ടിആര്‍ ബൈക്കുകളും സമ്മാനിച്ചു. ഇപ്പോള്‍ ചിത്രത്തില്‍ അതിഥിവേഷത്തിലെത്തിയ സൂര്യയ്ക്ക് റോളക്സ് വാച്ചാണ് കമല്‍ നല്‍കിയത്.
കമല്‍ നല്‍കിയ ഈ റോളക്‌സ് വാച്ച് പുതിയതല്ല. എന്നാല്‍ അതിനേക്കാളുപരി ഈ വാച്ചിനോട് കമലിന് വൈകാരികമായ അടുപ്പമുണ്ട്. വര്‍ഷങ്ങളായി കമല്‍ ധരിക്കുന്നതും നിധിപോലെ സൂക്ഷിച്ചുവയ്ക്കുകയും ചെയ്ത വാച്ചായിരുന്നു ഇതെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 47 ലക്ഷമാണ് ഈ വാച്ചിന്റെ വിലയെന്ന് കരുതപ്പെടുന്നു
ചിത്രത്തില്‍ റോളക്‌സ് എന്ന പ്രതിനായക കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് റോളക്‌സ് എത്തുന്നത്. ഏകദേശം അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗത്തില്‍ ദയാദാക്ഷിണ്യമില്ലാത്ത രൗദ്രഭാവത്തിലുള്ള റോളക്‌സായി അതിഗംഭീര പ്രകടമാണ് സൂര്യ കാഴ്ച വച്ചത്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച തികയുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ് റോളക്‌സും സൂര്യയും. വിക്രം രണ്ടാം ഭാഗം വരുമ്പോള്‍ സൂര്യയും കമല്‍ ഹാസനുമായിരിക്കും കേന്ദ്രകഥാപാത്രങ്ങള്‍. ഫഹദ് ഫാസിലും രണ്ടാം ഭാഗത്തില്‍ വേഷമിടും. സിനിമയുടെ ജോലികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ലോകേഷ് കനകരാജ് വ്യക്തമാക്കിയിരുന്നു.
120 കോടി മുതല്‍മുടക്കിലാണ് വിക്രം ഒരുക്കിയത്. രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനുമാണ് ചിത്രം ഒരുക്കിയത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി സാറ്റ്ലൈറ്റ് അവകാശങ്ങള്‍ 200 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു. റിലീസ് ചെയ്ത് ഒരു ആഴ്ച തികയുന്നതിനും മുന്‍പ് ബോക്സ് ഓഫീസില്‍ 300 കോടി നേടി കുതിപ്പു തുടരുകയാണ് വിക്രം.