Featured Posts

Breaking News

കുതിക്കില്ല ട്രെയിനുകള്‍, വേഗം കൂടുന്നത് നേത്രാവതി മാത്രം; പൂര്‍ണ കോട്ടയം വരെ, തുരന്തോ നീട്ടില്ല


കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടികളുടെ വേഗത അടുത്തകാലത്തൊന്നും കാര്യമായി കൂടില്ല. കഴിഞ്ഞദിവസം ബെംഗളൂരുവില്‍ നടന്ന റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി യോഗത്തില്‍ വേഗം കൂട്ടാന്‍ തീരുമാനിച്ചത് നേത്രാവതി എക്‌സ്പ്രസിന്റേത് മാത്രം. തിരുവനന്തപുരത്തുനിന്നും മുംബൈ എല്‍.ടി.ടി.യിലേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസിനാണ് വേഗം കൂട്ടുക. എന്നാല്‍ തിരികെവരുന്ന നേത്രാവതിയുടെ വേഗം കൂട്ടിയതുമില്ല.

മംഗളൂരു മുതല്‍ തിരുവനന്തപുരം വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ 99 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതീകരണം കഴിഞ്ഞിട്ട് മാസങ്ങളായി. എന്നിട്ടും എന്തുകൊണ്ട് പുതിയ തീവണ്ടി വരുന്നില്ല, എന്തുകൊണ്ട് നിലവിലുള്ള വണ്ടികളുടെ വേഗം കൂടുന്നില്ല എന്ന ചോദിച്ചാല്‍ അതിന് കൃത്യമായ ഉത്തരം കിട്ടില്ല.

പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെ റെയില്‍വേ വികസനം കുതിച്ചു പായും എന്നായിരുന്നു മുമ്പ് പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ഒന്നിനും ദക്ഷിണ റെയില്‍വേ സമ്മതിക്കുന്നില്ല.

No comments