'മോദിയുടെ സാമ്പത്തിക നയങ്ങൾ പൂർണ പരാജയം'; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
ന്യുഡൽഹി: രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ സാമ്പത്തിക വിഷയങ്ങളിൽ രൂക്ഷ വിമർശനങ്ങൾ ഉയർത്തി മുതിർന്ന നേതാവും മുന്‍ രാജ്യസഭ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. മോദി സർക്കാറിന്‍റെ സാമ്പത്തിക നയങ്ങളെല്ലാം പൂർണ പരാജയമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി തുറന്നടിച്ചു.
മോഡിനോമിക്സ്' പരാജയമാണെന്ന് തെളിയിക്കാന്‍ ഏത് സർക്കാർ ഉദ്യോഗസ്ഥരുമായും പരസ്യ സംവാദത്തിന് തയാറാണെന്ന് സ്വാമി വെല്ലുവിളിച്ചു. 2021-22ലെ വാർഷിക വളർച്ചാനിരക്ക് കാര്യമായി ഇടിഞ്ഞിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) പ്രതിവർഷം -4.8 ശതമാനമാണ്. മോദി പ്രധാനമന്ത്രിയായിരുന്ന 2014 മുതൽ സാമ്പത്തിക ലക്ഷ്യങ്ങളൊന്നും കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.