പ്രവാചകനിന്ദ: നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ഉവൈസി
ഹൈദരാബാദ്: മുഹമ്മദ് നബിക്കെതിരെ പരാമർശം നടത്തിയ ബി.ജെ.പി മുൻ ദേശീയ വക്താവ് നുപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പ്രവാചകനെ നിന്ദിച്ചതിലൂടെ ഗൾഫ് രാജ്യങ്ങളുടെ രോഷത്തിന് കാരണമായെന്നും ഇത് ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയെന്നും ഉവൈസി കുറ്റപ്പെടുത്തി.
അറബ് രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മുഖച്ഛായ തകർന്നു. രാജ്യത്തിന്‍റെ വിദേശനയവും തകർന്നു. നുപുർ ശർമയെ സസ്പെൻഡ് ചെയ്യുകയല്ല, അറസ്റ്റ് ചെയുകയാണ് വേണ്ടത്.'- ഉവൈസി പറഞ്ഞു.