Featured Posts

Breaking News

`ജനസേവനം തുടരാൻ ദീർഘായുസും ആരോഗ്യവുമുണ്ടാവട്ടെ' ; യോഗിക്ക് പിറന്നാൾ ആശംസകളുമായി മോദി


ന്യുഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 50-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിന്‍റെ ഊർജ്ജസ്വലനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേരുന്നതായും അദ്ദേഹത്തിന്റെ സമർത്ഥമായ നേതൃത്വത്തിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇനിയും ജനസേവനം തുടരാൻ അദ്ദേഹത്തിന്‍റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments