Featured Posts

Breaking News

നയന്‍താരയുടെ വിവാഹത്തിന് ഷാരൂഖ് ഖാനും ദിലീപുമടക്കമുള്ള അതിഥികള്‍


നടി നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന് അതിഥിയായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പം നയന്‍താരയും വേഷമിടുന്നുണ്ട്. ബോളിവുഡ് താരം കത്രീന കൈഫിനും വിവാഹത്തിന് ക്ഷണമുണ്ട്. ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ പുറത്തുവിടുമെന്ന് വിഘ്നേഷ് ശിവന്‍ അറിയിച്ചു. സിനിമാ മേഖലയിലുള്ളവരടക്കമുള്ള പ്രമുഖര്‍ക്കുവേണ്ടി സത്കാരവും നടത്തുന്നുണ്ട്. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹച്ചടങ്ങുകള്‍ ഡോക്യുമെന്ററി പോലെ ചിത്രീകരിക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം മേനോനാണ് ഇതിന്റെ സംവിധാനം നിര്‍വഹിക്കുന്നതെന്നാണ് സൂചന. വിവാഹച്ചടങ്ങിന്റെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സിനാണ്.

No comments