ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദം; ലീഗിനൊപ്പം കൈകോര്‍ത്ത് കാന്തപുരം വിഭാഗം
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരേ മുസ്ലിംലീഗിനൊപ്പം ചേര്‍ന്ന് കാന്തപുരം സുന്നിവിഭാഗവും. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെതിരേ മുസ്ലിംലീഗ് കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത മുസ്ലിംസംഘടനകളുടെ യോഗത്തില്‍ കാന്തപുരം സുന്നിവിഭാഗവും പങ്കെടുത്തു.
വഖഫ്ബോര്‍ഡ് നിയമനവിഷയത്തിലടക്കം ലീഗിന് വിരുദ്ധമായ നിലപാടാണ് കാന്തപുരം വിഭാഗത്തിനുണ്ടായിരുന്നത്. ലീഗ് വിളിച്ചുചേര്‍ക്കുന്ന മുസ്ലിംസംഘടനകളുടെ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാറായിരുന്നു പതിവ്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് സംസ്ഥാനസര്‍ക്കാരിനെതിരായ വിഷയത്തില്‍ ലീഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയത്തിനെതിരേ ലീഗിന്റേതുള്‍പ്പെടെയുള്ള സംഘടനകളുടെ നിലപാടിനോട് പൂര്‍ണമായി യോജിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചതും. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയത്തിനെതിരേ വിവിധസംഘടനകളുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുമെന്ന് യോഗശേഷംനടന്ന പത്രസമ്മേളനത്തില്‍ പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെ ഒരുതരത്തിലും അംഗീകരിക്കാന്‍കഴിയില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മുസ്ലിം സംഘടനകള്‍ നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വെറും വസ്ത്രത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, വേഷം അതിലൊന്ന് മാത്രമാണെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പറഞ്ഞു. ലോകത്ത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയ പലരാജ്യങ്ങളും പശ്ചാത്യവത്കരണത്തില്‍നിന്ന് പിന്‍മാറി. വേഷത്തിന്റെ കാര്യംമാത്രമായി ഇതിനെ ഒതുക്കാന്‍കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളീയവും ഭാരതീയവുമായ പാരമ്പര്യത്തിന് എതിരാണിതെന്ന് കാന്തപുരം വിഭാഗം പ്രതിനിധി പ്രൊഫ. എ.കെ. അബ്ദുള്‍ ഹമീദും വ്യക്തമാക്കി.
ഡോ. എം.കെ. മുനീര്‍ എം.എല്‍.എ., മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ. സലാം, ഡോ. ബഹാവുദ്ദീന്‍ നദ്വി കൂരിയാട്, ശൈഖ്മുഹമ്മദ് കാരക്കുന്ന്, പി.എന്‍. അബ്ദുല്ലത്തീഫ് മദനി, ടി.കെ. അഷറഫ്, ഇ.പി. അഷറഫ് ബാഖവി, പി.എം. ഹനീഫ്, ശിഹാബ് പൂക്കോട്ടൂര്‍, സി. മരക്കാരൂട്ടി, അബ്ദുല്‍സലാം വളപ്പില്‍, പ്രൊഫ. കടവനാട് മുഹമ്മദ്, മമ്മദ്കോയ എന്നിവര്‍ പങ്കെടുത്തു.