ജീപ്പിന്റെ ടയറുകൾ തലയിലൂടെ കയറിയിറങ്ങിയിട്ടും ഹെൽമറ്റ് രക്ഷയായി;സ്കൂട്ടർ യാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു
ചാവക്കാട് ∙ ജീപ്പിന്റെ ടയറുകൾ തലയിലൂടെ കയറിയിറങ്ങിയിട്ടും ഹെൽമറ്റ് രക്ഷയായി. സ്കൂട്ടർ യാത്രക്കാരിയായ മധ്യവയസ്ക പരുക്കുകളോ ടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പുന്നത്തൂർ കോട്ടപ്പടി റോഡിൽ മേലിട്ട് അന്തോണിയുടെ ഭാര്യ ജെന്നി(44)യാണ് രക്ഷപ്പെട്ടത്. പുന്നത്തൂർ ആനക്കോട്ടയ്ക്കു സമീപം രാവിലെ എട്ടിനായിരുന്നു അപകടം. മിനി വാൻ പിന്നിൽ ഇടിച്ചതോടെ ജീപ്പ് ജെന്നിയുടെ സ്കൂട്ടറിനെ ഇടിക്കു കയായിരുന്നു.
സ്കൂട്ടറിൽനിന്നു വീണ ജെന്നിയുടെ തലയിലൂടെ ജീപ്പിന്റെ മുന്നിലെയും പിന്നിലെയും ടയർ കയറിയിറങ്ങി. ഹെൽമറ്റ് തകർന്നെങ്കിലും ഇടതു കണ്ണിന്റെ മുകൾഭാഗത്തും താഴെയും മാത്രമാണു ജെന്നിക്കു പരുക്കേറ്റത്. 15 തുന്നിക്കെട്ടുകൾ വേണ്ടി വന്നു. അപകടനില തരണം ചെയ്തതായി മുതുവട്ടൂർ രാജ ആശുപത്രി അധികൃതർ അറിയിച്ചു. ചാവക്കാട് മെഹന്തി വെഡിങ് മാളിലെ ജീവനക്കാരിയാണ് ജെന്നി.
No comments