നൂറുൽ ഉലമ :വിജ്ഞാന പ്രസരണത്തിൻ്റെ സാത്വിക മുഖം : മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ
കാസർകോട്: മത- ഭൗതീക വൈജ്ഞാനിക മേഖലകളിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങൾ നടത്തി സമുദായത്തിൻ്റെ വിജ്ഞാന പ്രസരണ മേഖലകളിൽ സാത്വിക മുഖം കാഴ്ച വെച്ച ദാർശനീക പണ്ഡിത പ്രതിഭയായിരുന്നു നൂറുൽ ഉലമ എം.എ. ഉസ്താദെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ അഭിപ്രായപ്പെട്ടു.
തൻ്റെ ചിന്തയും അറിവും എഴുത്തും നവോത്ഥാനത്തിൻ്റെ പുതിയ മാനമായിരുന്നു. ആധുനിക വിദ്യാർഥി സമൂഹം ആ മഹൽ ജീവിതം പഠനവിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീൻ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൂറുൽ ഉലമാ മെഗാ ക്വിസ്സ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻറ് ജമാലുദ്ധീൻ സഖാഫി ആദൂർ അദ്ധ്യക്ഷനായിരുന്നു.
പതിനേഴ് റെയ്ഞ്ചുകളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. അഹമ്മദ് ഷെറിൻ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.
മുഹമ്മദ് ത്വഹിർ ഹസ്സൻ, മുഹമ്മദ് അമാൻ മൂഹിമ്മാത്തുദീൻ മദ്രസ (പുത്തിഗെ റെയ്ഞ്ച് ) ഒന്നാം സ്ഥാനവും മിസ്ഹബ് വി സി, മുഹമ്മദ് അമീർ സി എച് (പെരുമ്പട്ട റൈഞ്ച് ) രണ്ടാം സ്ഥാനവുംഇബ്രാഹിം ബാതിഷ ഇബ്രാഹിം ഫാസിൽ (മഞ്ചേശ്വരം റൈഞ്ച് ) മൂന്നാം സ്ഥാനവും നേടി.
സഅദിയ്യ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് സമ്മാനദാനം നടത്തി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി,ഇബ്രാഹീം സഅദി മുഗു,ഇസ്മായിൽ സഅ ദി പാറപ്പള്ളി, അബ്ദുൽ ലത്തീഫ് മൗലവി, അഷ്‌റഫ് സഖാഫി മുഹിമ്മാത്ത്, അബ്ദുല്ല മൗലവി പരപ്പ സംബന്ധിച്ചു അബ്ദുൽ റസാഖ് സഖാഫി കോട്ടകുന്ന് സ്വാഗതവും ഇല്യാസ് കൊറ്റുമ്പ നന്ദിയും പറഞ്ഞു