Breaking News

നൂറുൽ ഉലമ മെഗാ ക്വിസ് മത്സരം: മുഹിമ്മാത്ത് മദ്റസക്ക് അഭിമാന നേട്ടം


സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീൻ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൂറുൽ ഉലമാ മെഗാ ക്വിസ്സ് മൽസരത്തിൽ മുഹിമ്മാത്തുദ്ധീൻ മദ്‌റസ വിദ്യാർത്ഥികൾ ജേതാക്കളായി.

ദേളി ജാമിഅ സഅദിയ്യയിൽ സമാപ്തി കുറിച്ച മെഗാ ക്വിസ് മൽസരം സുന്നി വിദ്യാഭ്യാസ ബോർഡിന്റെ ജില്ലയിലെ മുന്നൂറോളം മദ്‌റസകളിൽ നിന്ന് വിജയിച്ച വിദ്യാർത്ഥികൾക്ക് റൈഞ്ച് തലത്തിലും ജില്ലയിലെ 17 റൈഞ്ചുകളിൽ നിന്ന് വിജയിച്ച 17 ടീമുകൾ ഫൈനൽ റൗണ്ട് മത്സരത്തിലും സംബന്ധിച്ചു.

വിവിധ ഘട്ടങ്ങൾ പിന്നിട്ട് നിരവധി റൗണ്ടുകളിലായി നടന്ന നൂറുൽ ഉലമ മെഗാ ക്വിസ് മത്സരം സമാപിപ്പിച്ചപ്പോൾ അഭിമാന നേട്ടവുമായി മുഹിമ്മാത്തുദ്ധീൻ മദ്റസ ഒന്നാം സ്ഥാനത്തോടെ വിജയ കിരീടം കരസ്ഥമാക്കി.

മത - ഭൗതിക വിദ്യാഭ്യാസ മേഖലകളിൽ സമൂഹത്തിന് ദിശാ ബോധം നൽകി പ്രാസ്ഥാനിക രംഗത്ത് ഉദാത്ത മാതൃക നൽകിയ നൂറുൽ ഉലമ എം. എ. ഉസ്താദിന്റെ ജീവചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന മെഗാ ക്വിസ് മത്സരം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നവ്യാനുഭവം പകർന്നു.

ജില്ലാ പ്രസിഡൻറ് ജമാലുദ്ധീൻ സഖാഫി ആദൂർ അദ്ധ്യക്ഷനായിരുന്നു.
അഹമ്മദ് ഷെറിൻ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.

മുഹമ്മദ്‌ ത്വഹിർ ഹസ്സൻ, മുഹമ്മദ്‌ അമാൻ - മൂഹിമ്മാത്തുദീൻ മദ്രസ (പുത്തിഗെ റെയ്ഞ്ച് ) ഒന്നാം സ്ഥാനവും മിസ്ഹബ് വി സി, മുഹമ്മദ്‌ അമീർ സി എച് (പെരുമ്പട്ട റൈഞ്ച് ) രണ്ടാം സ്ഥാനവുംഇബ്രാഹിം ബാതിഷ ഇബ്രാഹിം ഫാസിൽ (മഞ്ചേശ്വരം റൈഞ്ച് ) മൂന്നാം സ്ഥാനവും നേടി.

സഅദിയ്യ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് സമ്മാനദാനം നടത്തി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി,ഇബ്രാഹീം സഅദി മുഗു,ഇസ്മായിൽ സഅ ദി പാറപ്പള്ളി, അബ്ദുൽ ലത്തീഫ് മുസ്ലിയാർ, അഷ്‌റഫ്‌ സഖാഫി മുഹിമ്മാത്ത്, അബ്ദുല്ല മൗലവി പരപ്പ സംബന്ധിച്ചു അബ്ദുൽ റസാഖ് സഖാഫി കോട്ടകുന്ന് സ്വാഗതവും ഇല്യാസ് കൊറ്റുമ്പ നന്ദിയും പറഞ്ഞു

No comments