Featured Posts

Breaking News

കർണാടകയിൽ നിന്ന് ഡീസലടിച്ചാൽ പ്രതിദിന ലാഭം അരലക്ഷം, വില ലീറ്ററിന് 8 രൂപയിലേറെ കുറവ്; വിലവ്യത്യാസം പരസ്യം ചെയ്തു പമ്പുകൾ


കാസർകോട് ∙ മംഗളൂരു മേഖലയിലേക്കു സർവീസ് നടത്തുന്ന എല്ലാ കെഎസ്ആർടിസി ബസുകളും കർണാടകയിലെ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചാൽ കെഎസ്ആർടിസിക്ക് ഒരു ദിവസം ലാഭിക്കാൻ കഴിയുക അരലക്ഷം രൂപ. ഒരു മാസത്തെ കണക്കെടുത്താൽ ഇത് ഏകദേശം 14–15 ലക്ഷത്തോളമാകും. കാസർകോട് നഗരത്തിലെ ഡീസൽ വിലയേക്കാൾ 8.47 രൂപ കുറവാണ് മംഗളൂരുവിൽ ഇന്നലത്തെ ഡീസൽ നിരക്ക്.

കാസർകോട് ഡിപ്പോയുടെ വാഹനങ്ങൾ കൂടാതെ കൊല്ലൂർ മൂകാംബികയിലേക്ക് 4, മംഗളൂരുവിലേക്ക് 3, സുള്ള്യയിലേക്ക് ഒന്ന് എന്നിങ്ങനെ ദീർഘദൂര സർവീസുകളും കാസർകോട് വഴി കർണാടക കയറുന്നുണ്ട്. ഇതിൽ വോൾവോ, സ്കാനിയ ബസുകളുമുണ്ട്. മിക്ക ദീർഘദൂര സർവീസുകൾക്കും 250 മുതൽ 400 ലീറ്റർ വരെ ഡീസൽ ഒരു ദിവസം ആവശ്യമാണ്.

വയനാട് വഴി സർവീസ് നടത്തുന്ന ബസുകളിൽ ഇത്തരത്തിൽ കർണാടകയിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ കെഎസ്ആർടിസി എംഡി കഴിഞ്ഞ ദിവസം നിർദേശം നൽകി. എന്നാൽ ഏറെയും സ്വിഫ്റ്റ് ബസുകളിൽ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. 17 സർവീസുകളിൽ നിന്ന് ഒരു മാസത്തിനിടെ 3 ലക്ഷത്തിലേറെ രൂപയുടെ ലാഭമുണ്ടായി.

ഡീസൽ വിലയിൽ ലീറ്ററിൽ 8 രൂപയിലേറെ കുറവാണ് കർണാടകയിൽ. ഈ സൗകര്യം പ്രയോജനപ്പെടുത്തിയാൽ കാസർകോട് ഡിപ്പോയിൽ നിന്നുള്ള ബസുകൾക്ക് വലിയ തുക ലാഭിക്കാനാകും. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ടെന്നാണു സൂചന. വയനാട് വയനാട് മാനന്തവാടി വഴി കർണാടകയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ പ്രത്യേക ഫ്യുവൽ കാർഡ് നൽകിയാണ് തുക അടയ്ക്കുന്നത്. തലപ്പാടി അതിർത്തിയിലെ പമ്പുകളിൽ ഈ വിലവ്യത്യാസം പരസ്യം ചെയ്താണ് കടന്നു പോകുന്നവരെ ആകർഷിക്കുന്നത്.

കർണാടകയിൽ കയറുന്ന ബസുകൾ നാൽപതോളം

മംഗളൂരു മേഖലയിലെത്തുന്ന കെഎസ്ആർടിസി ബസുകൾക്കാവശ്യം 6,000 ലീറ്റർ ഡീസൽ കർണാടകയിൽ ഇന്നലെ ഡീസൽ വിലയിലെ കുറവ് 8.47 രൂപ

കാസർകോട് നിന്ന് മംഗളൂരുവിലേക്കു മാത്രം മുപ്പതോളം ബസുകളും സുള്ള്യ, പുത്തൂർ റൂട്ടിൽ 5 ബസുകൾ വീതവും സർവീസ് നടത്തുന്നുണ്ട്. ഒരു ബെംഗളൂരു സർവീസും കാസർകോട് നിന്നുണ്ട്. പത്തിലേറെ ദീർഘദൂര ബസുകൾ മംഗളൂരു, മൂകാംബിക ഭാഗത്തേക്കും സർവീസ് നടത്തുന്നുണ്ട്.

എന്നാൽ ബസുകളെല്ലാം നിലവിൽ കേരളത്തിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. കെ–സ്വിഫ്റ്റ് ബസ് ഇന്ധനം കുറവായതിനെ തുടർന്ന് കാസർകോട് ഡിപ്പോയിൽ നിന്ന് ഇന്ധനം നിറയ്്ക്കേണ്ടി വന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ സേവന നികുതി കൂടിയതാണ് സംസ്ഥാനത്ത് ഇന്ധനത്തിന്റെ വില കർണാടകയിലേക്കാൾ കൂടാൻ പ്രധാന കാരണം. കോഴിക്കോട് നിരക്കിനെ അടിസ്ഥാനമാക്കിയുള്ള ചരക്കുനീക്കത്തിന്റെ തുകയും മലബാറിലെ ഇന്ധനവില വർധിക്കാൻ കാരണമാകുന്നു.

ലാഭക്കണക്ക്

ഒരു ദിവസത്തെ മംഗളൂരു സർവീസുകൾ: 124 റൗണ്ട് ട്രിപ്പുകൾ

(തലശ്ശേരി 4, പയ്യന്നൂർ 4, കാ‍ഞ്ഞങ്ങാട് 1, കണ്ണൂർ 1) സുള്ള്യ സർവീസുകൾ : 15 റൗണ്ട് ട്രിപ്പുകൾപുത്തൂർ സർവീസുകൾ : 15 റൗണ്ട് ട്രിപ്പുകൾദീർഘദൂര മൂകാംബിക സർവീസുകൾ : 4 റൗണ്ട് ട്രിപ് ദീർഘദൂര മംഗളൂരു സർവീസ് : 3 റൗണ്ട് ട്രിപ് ദീർഘദൂര സുള്ള്യ സർവീസ് : 1 റൗണ്ട് ട്രിപ് ശരാശരി ഇന്ധന ക്ഷമത

5 കിമീ ആവശ്യമായ ഡീസൽ‍ : 6000 ലീറ്റർകാസർകോട് ഡീസൽ വില : 95.60മംഗളൂരുവിലെ ഡീസൽ വില : 87.13 രൂപഇന്നലത്തെ ഡീസൽ നിരക്കിലെ 8.47 രൂപ വ്യത്യാസം കണക്കിലെടുത്താൽ 6000 ലീറ്റർ ഡീസലിന്റെ മാത്രം കണക്കെടുത്താൽ പ്രതിദിനം 50,000 രൂപയിലേറെ ചെലവ് കുറയ്ക്കാൻ കഴിയും.

No comments