എസ് ജെ എം ക്യൂ. ഐ. പി ട്രൈനിംഗ് ക്യാമ്പുകൾക്ക് തുടക്കമായി
കാസർഗോഡ് : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്വാളിറ്റി എംപവർമെൻറ് പ്രോഗ്രാം ക്യൂ. ഐ. പി ട്രൈനിംഗ് ക്യാമ്പുകൾക്ക് വൊർക്കാഡി റൈഞ്ചിൽ തുടക്കമായി.
മദ്രസകളിലെ പഠന നിലവാരം ഗുണകരമായി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഇത്തരം ക്യാമ്പുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ ഉപകാരപ്രദമാണെന്ന് എസ് ജെ എം ജില്ലാ ഫൈനാൻസ് സെക്രട്ടറി അശ്റഫ് സഅദി ആരിക്കാടി പറഞ്ഞു.
ജില്ലാതല ക്യൂ. ഐ. പി ട്രൈനിംഗ് ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോർകാഡി റൈഞ്ച് പ്രസിഡന്റ് അബ്ദുല്ലാഹി സഅദിയുടെ അധ്യക്ഷതയിൽ മുഅല്ലിം ട്രൈനിംഗ് ക്യാമ്പിന് അക്കാദമിക്ക് കൌൺസിലർ ഉസ്മാൻ റസാ സഅദി കൊട്ടപ്പുറം നേതൃത്വം നൽകി.
ഇബ്രാഹീം സഅദി തോക്കെ, വൊർകാഡി റൈഞ്ച് സെക്രട്ടറി
ശരീഫ് സഅദി ഷഫീഖ് സഖാഫി അൽ ബിഷാറ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ശരീഫ് സഅദി ഷഫീഖ് സഖാഫി അൽ ബിഷാറ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.