Featured Posts

Breaking News

ആരാണ് പുതിയ പതാക ഉപയോഗിക്കുന്നത്... ആരാണ് സത്യം പറഞ്ഞത്‌...


സമസ്തക്കാരുടെ മാന്തളിർ നിറത്തിൽ ചന്ദ്രക്കലയും നക്ഷത്രവും
ആലേഖനം ചെയ്ത പതാക 1997-99 കാലത്ത് നടത്തിയ അപ നിർമിതിയാണ്. സമസ്തയുടെചരിത്രത്തിലോ പാരസ്യത്തിലോ ഇങ്ങനെ ഒരു 'മാന്തളിരൻ'ഇല്ല .1997-99ൽ നടന്ന ഒരു മുശാവറയിലും രണ്ട് ജനറൽ ബോഡി യോഗങ്ങളിലുമാണ്  ഈ പുതിയ പതാകചർച്ച ചെയ്തു പാസാക്കി  6 ( L)
വകുപ്പിൽ പ്പെടുത്തി അവരുടെ സമസ്തയുടെ ഭരണഘടനയിൽ ചേർത്തത്.ഇപ്പോഴത്തെ ജന.സെക്രട്ടറിയും മറ്റൊരാളും ചേർന്നു അവതരിപ്പിച്ച പ്രമേയത്തിലൂടെയാണുപതാക അംഗീകരിച്ചത്.ഇത്രയും വിവരങ്ങൾ 2012 ൽ
കൂരിയാട് സമ്മേളനത്തിൽ ഇവർഇറക്കിയ സുവനീർ 443, 444പേജുകളിലുള്ള വിശേഷമാണ്.

എന്നാൽ ഇവരീ പറയുന്ന മാന്തളിരൻ പതാക സമസ്തയുടെ ചരിത്രത്തിലെ ഒരു രേഖയിലുമില്ല. - അതായത്, ഇത് 97 -99ലെ അപനിർമിതിയാണ്.
പഴയ കാലം മുതൽ ഉപയോഗിച്ചുപോന്ന പാരമ്പര്യ പതാക 29-12-63 ൽ കാസർക്കോട്ടുചേർന്ന സമസ്തമുശാവറ യോഗമാണ് ഔദ്യോഗിക മായി അംഗീകരിച്ചത്.'ഓൾ ഇന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ പതാക അതിലുള്ളഎഴുത്തില്ലാത്ത നിലയിൽ സമസ്തയുടെ പതാകയായി അംഗീകരിച്ചു'എന്നു മാത്രമേ ആ തീരുമാനത്തിൽ
ഉള്ളു. മാന്തളിരും പൂന്തളിരും ഒന്നുംആ തീരുമാനത്തിലില്ല.

അഅലാ ഹസ്റത്ത് മൗലാനാഅഹ്മദ് രിളാ ഖാൻ ബറേൽവി(റ)
രൂപകൽപന ചെയ്ത പതാകകേരളത്തിൽ നിന്നുള്ള മൗലാനയുടെ ഏക ശിഷ്യൻ മൗലാനാഅഹ്മദ് കോയ ശാലിയാത്തി(ന.മ)ആണ് കേരളത്തിൽ കൊണ്ടുവന്നു സമസ്തയുടെ പതാകയാക്കിയത്.അഅലാ ഹസ്റത്തോ ശാലിയാ
ത്തിയോ ഈ പതാകയുടെ നിറംഎവിടെയും വിശദീകരിച്ചതായി
കണ്ടിട്ടില്ല. പാരമ്പര്യമായി ഉപയോഗിച്ചു വരുന്ന നിറം  ഏതോ  അതാണ്
യഥാർത്ഥ പതാകയുടെ നിറം.1985 ൽ നടന്ന സമസ്തയുട ചരിത്ര
പ്രസിദ്ധമായ അറുപതാം  വാർഷികസമ്മേളന സുവനീറിന്റെ പുറംചട്ടയിൽ കാണുന്ന പതാകയുടെ നിറംമാന്തളിരല്ല, ചുകപ്പാണ്. ഈ സമ്മേ
ഇനം നടക്കുമ്പോൾ  സമസ്തയുടെപ്രസിഡണ്ടും സെക്രട്ടറിയും കണ്ണിയ
ത്തുസ്താദ്യം ഇ കെ.ഉസ്താദുമാണ്. 

സുവനീർ സമിതിയിൽ ബഹാഉദ്ദീൻ കൂരിയാടും പുത്തുർ ഫൈസിയും
അബ്ദുറഹ്മാൻ ഒളവട്ടൂരും ഉണ്ട്.പാരമ്പര്യം മാന്തളിരനാണെന്ന് ഇവർക്കാർക്കും അന്നു തോന്നിയിട്ടില്ല.സമസ്ത വരക്കൽ മുല്ലക്കോയ തങ്ങൾ മുതൽ ശംസുൽ ഉലമവരെ' എന്ന പേരിൽ 1991 ൽ നന്തിക്കോളജ്സമസ്തയുടെ ഒരു ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ പുറംചട്ടയിലും മാന്തളിരൻ ഇല്ല!

അതായത് - സ്വന്തമായി ഒരു സമസ്തയുണ്ടാക്കി വേറെ പോയിണ്ട് വർഷം കഴിഞ്ഞിട്ടും പതാകമാന്തളിരൻ ആയിരുന്നില്ല.
ഈ കുറിപ്പിനൊപ്പം കാണുന്ന'സത്യസരണിയുടെ ചരിത്രസാക്ഷ്യം'
എന്നെഴുതിയ കവർ ചിത്രത്തിൽ
കാണുന്ന പതാകയുടെ നിറവും പടച്ച തമ്പുരാനേ, മാന്തളിരനല്ല;
ചുകപ്പാണ്. ആശിഖീങ്ങളുടെഖൽബുണർത്തുന്ന മദീനത്തെ
പച്ച ഖുബ്ബയാണതിൽ കാണുന്നത്.
ഇതാണ് ശരിയായ പതാക. 2012ൽ ചേളാരിസമസ്തക്കാർ കൂരിയാട്ടു നടത്തിയ സമ്മേളന സുവനീറിന്റെ പുറംചട്ടയാണിത്!!ഇത് പ്രസിദ്ധീകരിക്കുമ്പോൾ ആ
മസ്തയുടെ പ്രസിഡണ്ടും സെക്രട്ടറി
യും കാളമ്പാടി ഉസ്താദും ചെറുശ്ശേ
രി ഉസ്താദുമായിരുന്നു. സത്യം ഇവർക്കും അറിയാമായിരുന്നു
വെന്നർത്ഥം!!

ഇയ്യടുത്ത കാലം വരെയും മാന്തളിരനെ ആരും കണ്ടിട്ടില്ല,
ശരിക്കു പറഞ്ഞാൽ ആലപ്പുഴ സമ്മേളനത്തോടെയാണ് ഈ
പുത്തനച്ചി നാണിച്ചു നാണിച്ചു പുറത്തിറങ്ങിത്തുടങ്ങിയത്. മുഅല്ലിം ഡേക്കു കട്ടികൾക്കു വിതരണം ചെയ്ത ബാഡ്ജിൽ മുതൽ,
പോസ്റ്ററുകളിൽ, ആനുകാലികങ്ങളിൽ, പുസ്തകങ്ങളിൽ, ആൽബങ്ങളിൽ... ഇങ്ങനെ ആയിരക്കണക്കിന് ഒറിജിനലിന്റെ പഴയ സാക്ഷ്യങ്ങൾ ഇപ്പോഴും ലഭ്യമാണ്. കേരളത്തിൽ മാത്രമല്ല; ഉത്തരേ
ന്ത്യയിലെ അഹ് ലുസ്സുന്നയുടെ പല കൂട്ടായ്മകളും ആഘോഷ
വേളകളിൽ അഅലാ ഹസ്റത്തി
ന്റെ സർവാദരണീയമായ പതാകഉപയോഗിക്കുന്നുണ്ട്,


അതിന്റെ ചിത്രങ്ങളും കാണാം.
ഹജ്ജ് വേളകളിൽ ചില രാജ്യ ങ്ങളിൽ നിന്നുള്ള ഹാജിമാരുടെ
സംഘങ്ങൾ ഇതേ പതാകയുമേ
ന്തി വരുന്നത് കാണാമത്രെ! മഹാനായ അഅലാ ഹസ്റത്തി
ന്റെ പതാക ആഗോള തലത്തിൽ അഹ് ലുസ്സുന്നയുടെ ചിഹ്നമായി
ട്ടുണ്ടെങ്കിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല, മഹാനവർക്ക് അന്നു
മുസ്ലിം ലോകവുമായി ഉറ്റ ബന്ധ
മുണ്ടായിരുന്നു. കേരളത്തിൽ സംഭവിച്ചത് -
1989 ലെ സംഭവ വികാസങ്ങൾ
ക്കിടയിൽ ആധാരക്കെട്ടും പണപ്പെട്ടിയും വാരിപ്പിടിച്ചു ഓടുന്നതിനിടയിൽ
ഒരു വിഭാഗത്തിന് രണ്ടു കാര്യങ്ങൾ
കൈവിട്ടു പോയി.
 
I) ആദർശം.
2) പാരമ്പര്യത്തിന്റെ കണ്ണിയായ പതാക.
 
ബോധം വന്നുതുടങ്ങിയപ്പോഴേക്കും ഇത് രണ്ടും അതിന്റെ ശരിയായ അവകാശികൾ കൊണ്ടുപോയി സ്വന്തമാക്കി കഴിഞ്ഞിരുന്നു!!
അ അലാ ഹസ്റത്തിന്റെ യും വരയ്ക്കൽ മുല്ലക്കോയ തങ്ങളുടെയും പിൻഗാമികൾ! മഹത്തായതു രണ്ടുംമുറുകെ
പ്പിടിച്ചതിനാൽ ആധാരക്കെട്ടുകളും പണപ്പെട്ടികളും കാലം അവരുടെ
കാൽക്കീഴിൽ കൊണ്ടുവച്ചു, ചരിത്രം ഇതിനു സാക്ഷി. വൈകിയുദിച്ച ബുദ്ധിയാണു 'മാന്തളിരൻ!'

O.M Tharuvana

No comments