Featured Posts

Breaking News

സമസ്തയുടെ എതിര്‍പ്പ് ഫലം കണ്ടില്ല: സിഐസി ജനറല്‍ സെക്രട്ടറിയായി വീണ്ടും അബ്ദുള്‍ ഹക്കീം ഫൈസി ആദൃശ്ശേരി


മലപ്പുറം: കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ (സിഐസി) ജനറല്‍ സെക്രട്ടറിയായി സിഐസി സ്ഥാപകന്‍ അബ്ദുൾ ഹക്കീം ഫൈസി ആദൃശ്ശേരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായും അലി ഫൈസി തൂത ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

2024-26 കാലയളവിലേക്കാണ് പുതിയ കമ്മിറ്റിയാണ് നിലവില്‍ വന്നിരിക്കുന്നത്. സിഐസി ആസ്ഥാനമായ പാങ്ങ് വഫ കാമ്പസില്‍ ചേര്‍ന്ന സെനറ്റ് യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, പി എസ് എച്ച് തങ്ങള്‍ പരപ്പനങ്ങാടി, അലി ഫൈസി തൂത എന്നിവര്‍ അവതരിപ്പിച്ച പാനല്‍ സെനറ്റ് ഏകകണ്‌ഠേന പാസാക്കുകയായിരുന്നു.

സമസ്ത ഇ കെ വിഭാഗത്തിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആദൃശ്ശേരി നേരത്തെ മാറി നില്‍ക്കുകയായിരുന്നു. മത-ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ചുള്ള സിഐസി സിലബസുമായി ബന്ധപ്പെട്ട് ആദൃശ്ശേരിക്കും സിഐസിക്കുമെതിരെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.

പിന്നാലെ വലിയ വിഭാഗീയതയും സംഘര്‍ഷങ്ങളും രൂപപ്പെട്ടതിനെ തുടര്‍ന്ന് പാണക്കാട് സാദിഖലി തങ്ങള്‍ തല്‍ക്കാലം പദവിയില്‍ നിന്ന് മാറി നില്‍ക്കാന്‍ പറയുകയായിരുന്നു. വിവാദങ്ങള്‍ അടങ്ങിയതിന് ശേഷം വീണ്ടും ആദൃശ്ശേരി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

No comments