വയര്‍ കുറയ്ക്കാന്‍ ഈ പഴം കഴിക്കാം , അകാല വാര്‍ധക്യം തടയാനും നല്ലത്
പഴങ്ങള്‍ കഴിക്കാന്‍ പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമാണ്. അങ്ങനെ പതിവായി കഴിക്കുന്ന പഴങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നല്ല ലിച്ചി. എന്നിരിക്കിലും ഇത് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. വിവിധ രോഗങ്ങള്‍ വരാതിരിക്കാനും ഈ പഴം ഗുണം ചെയ്യും. പോഷകങ്ങളാലും ആന്റിഓക്സിഡന്റുകളാലും ഇത് സമ്പന്നമാണ്. ലിച്ചിപ്പഴം കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
ലിച്ചിപ്പഴം കഴിക്കുന്ന് അകാല വാര്‍ധക്യം തടയാന്‍ ഗുണം ചെയ്യും. കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസാണ് ഈ പഴം. ലിച്ചി പതിവായി കഴിച്ചാല്‍ കൊളാജന്‍ ഉത്പാദനം കൂടുകയും ചര്‍മത്തിന്റെ ഇലാസ്തികതയും തിളക്കവും വീണ്ടെടുക്കാനും സാധിക്കും. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നു.
വ്യായാമത്തിന് ശേഷം പതിവായി ലിച്ചി കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. കലോറി കുറവുള്ള പഴവുമാണിത്. ലിച്ചിയിലുള്ള ആന്റി - ഇന്‍ഫ്‌ളമേറ്ററി സംയുക്തങ്ങള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും ഗുണം ചെയ്യും. അസിഡിറ്റി, വിവിധ ദഹന പ്രശ്‌നങ്ങള്‍ എന്നിവ അകറ്റുന്നതിന് ലിച്ചി കഴിക്കാം. തിമിരം വരാനുള്ള സാധ്യത കുറയ്ക്കാനും ലിച്ചി സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഇതിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. അത്തരത്തില്‍ ശരീരത്തെ അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരംക്ഷിക്കും.
മറ്റു പല പഴങ്ങളേക്കാളും ഉയര്‍ന്ന അളവില്‍ പോളിഫെനോള്‍ അടങ്ങിയ പഴമാണിത്. അതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ലിച്ചി ഗുണം ചെയ്യും.