Featured Posts

Breaking News

ശബരിമല സ്വർണക്കൊള്ള: ആരാണ് ഡി മണി?


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രമേശ് ചെന്നിത്തല എസ്‌ഐടിക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം. ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശവ്യവസായിയും വെളിപ്പെടുത്തിയ ഡി മണി ആരാണെന്നും ശബരിമല സ്വർണ കവർച്ചയിൽ ഇയാൾക്കുള്ള പങ്ക് എന്താണെന്നും പ്രത്യേക സംഘം അന്വേഷിക്കും.

ഡി മണി വിഗ്രഹങ്ങൾ ഇടപാട് നടത്തുന്ന ആളാണെന്നും അദ്ദേഹത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്നുമുള്ള വിവരമാണ് ചെന്നിത്തല മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇയാൾ ആരാണെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. അയാളുടെ പശ്ചാത്തലവും ഡി മണി എന്ന് പറയുന്ന ദാവൂദ് മണി യഥാർത്ഥ പേരാണോ എന്നതടക്കമുള്ള കാര്യങ്ങളാകും അന്വേഷണ പരിധിയിൽ വരിക.

ഉണ്ണികൃഷ്ണൻ പോറ്റിയിൽനിന്നും മറ്റു പിടിയിലായ ആളുകളിൽനിന്നും കൃത്യമായ വിവരം ലഭ്യമാകാത്ത പശ്ചാത്തലത്തിൽകൂടിയാണ് പുറത്ത്‌നിന്നുള്ള മൊഴികളെ അടിസ്ഥാനമാക്കിയുള്ള സമാന്തര അന്വേഷണം.

No comments