ക്രിസ്ത്യന്‍ 18.38% മുസ്ലീം 26.56% ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പ് അനുപാതം
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പ് അനുപാതം പുന:ക്രമീകരിക്കാൻ മന്ത്രി സഭാ തീരുമാനം. ഹൈകോടതി വിധിയനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം പുന:ക്രമീകരിക്കാനാണ് സർക്കാർ തീരുമാനം. നിലവിലെ 80:20 ഹൈകോടതി അനുപാതം ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ പുതിയ തീരുമാനമെടുത്തത്.
ഹൈകോടതി വിധിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപക വിമർശം ഉയർന്നിരുന്നു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് നടപ്പാക്കമുസ്‌ലിം ന്യൂനപക്ഷത്തിന് ലഭിക്കേണ്ട സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പൂർണമായും ലഭിക്കാനാവശ്യമായ നടപടി കൾ സ്വീകരിക്കണമെന്നും,
വ്യത്യസ്ത വിഭാഗങ്ങൾക്ക് സംസ്ഥാനം നൽകിയ ആനുകൂല്യങ്ങപറ്റിയുള്ള ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും മുസ്ലിം സംഘടനകൾ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് നടപടി.
അതേസമയം ന്യൂനപക്ഷ സ്കോളർഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80:20 അനുപാതം റദ്ദാക്കിയ നടപടിയെ യാക്കോബായ സുറിയാനി സഭ സ്വാഗതം ചെയ്തിരുന്നു.ണമെന്നായിരുന്നു മുസ്ലിം സംഘടനകളുടെ ആവശ്യം.