Featured Posts

Breaking News

കോവിഡ്​ വാക്​സിനേഷൻ കാമ്പയിൻ; ഇന്ത്യയെ അഭിനന്ദിച്ച്​ ലോകബാങ്ക്​


വാഷിങ്​ടൺ: കോവിഡ്​ വാക്​സിനേഷൻ കാമ്പയിനുമായി ബന്ധപ്പെട്ട്​ ഇന്ത്യയെ അഭിനന്ദിച്ച്​ ലോകബാങ്ക്​. ധനമന്ത്രി നിർമല സീതാരാമനുമായി ലോകബാങ്ക്​ പ്രസിഡൻറ്​ ഡേവിഡ്​ മാൽപാസ്​ നടത്തിയ കൂടിക്കാഴ്​ചയിലാണ്​ അഭിനന്ദനമറിയിച്ചത്​. അന്താരാഷ്​ട്രതലത്തിൽ വാക്​സിൻ വിതരണം നടത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കും ലോകബാങ്ക്​ അഭിനന്ദനമറിയിച്ചു.

നേരത്തെ വാക്​സിൻ കയറ്റുമതി ഇന്ത്യ പുനഃരാരംഭിക്കുമെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്​ മാണ്ഡവ്യ അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ്​ ഇന്ത്യ വാക്​സിൻ കയറ്റുമതി നിർത്തിവെച്ചത്​. കോവിഡ്​ രണ്ടാം തരംഗം മൂലം നിരവധി പേർക്ക്​ രോഗം ബാധിച്ചതിനെ തുടർന്നായിരുന്നു നടപടി. ഇന്ത്യയിൽ കോവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരു​േമ്പാൾ വാക്​സിൻ കയറ്റുമതി ചെയ്യുന്നതിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം, യു.എസിൽ സന്ദർശനം നടത്തുന്ന ധനമന്ത്രി നിർമല സീതാരാമൻ പ്രധാന കമ്പനികളുടെ മേധാവികളുമായി ഇന്ന്​ ചർച്ച നടത്തും. 100 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യമേഖലയുടെ വികസനം സംബന്ധിച്ച മാസ്​റ്റർ പ്ലാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ നിർമല വിവിധ കോർപ്പ​റേറ്റ്​ സ്ഥാപനങ്ങളുടെ മേധാവിമാരുമായി ചർച്ച നടത്തുന്നത്​.

No comments