14000-ലധികം ടവറുകള്‍ കേരളത്തില്‍ നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്തി ജിയോ
കൊച്ചി: കേരളത്തില്‍ 14000-തിലധികം സൈറ്റുകളുമായി ജിയോ 4 ജി നെറ്റ്വര്‍ക്ക് ആധിപത്യം ശക്തിപ്പെടുത്തുന്നു. ചെറുപട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും 4ജി ടവറുകളുടെ ആവശ്യം വര്‍ധിച്ചതിനെ തുടര്‍ന്ന് 2021 തുടക്കത്തില്‍ തന്നെ 4ജി ശൃംഖല 15 ശതമാനം ശക്തിപ്പെടുത്താന്‍ കമ്പനി തീരുമാനിച്ചിരുന്നുവെന്നും വര്‍ഷാവസാനത്തോടെ അത് നടപ്പിലാക്കിയെന്നും ജിയോ പറഞ്ഞു.
ഇതുവഴി കൂടുതല്‍ നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. കേരളത്തിലെ 4ജി നെറ്റ് വര്‍ക്കില്‍ ജിയോയുടെ ആധിപത്യം വര്‍ധിക്കുകയും ചെയ്യു. പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന അനുസരിച്ചു കമ്പനി ഏകദേശം 31 ടവറുകളാണ് 2021ല്‍ സ്ഥാപിച്ചത്.
2020 ഏപ്രില്‍ മുതല്‍ ഡാറ്റായുടെ ഉപഭോഗം 40 ശതമാനമാണ് കൂടിയത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഗ്രാമീണ സ്ഥലങ്ങളില്‍ ടവറുകളുടെ ആവശ്യകത വര്‍ധിച്ചു. വീട്ടില്‍ നിന്നുള്ള ജോലി, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഒടിടി പ്ലാറ്റ്‌ഫോം വഴി കോളുകളുടെയും വിനോദത്തിന്റെയും വര്‍ധിച്ച ഉപയോഗം എന്നിവ ഡാറ്റക്കുള്ള ആവശ്യകതയും ഉപയോഗവും വര്‍ധിക്കാന്‍ കാരണമായി.
14000-ത്തിലധികം 4ജി നെറ്റ്വര്‍ക്ക് സൈറ്റുകള്‍ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും വിപുലമായ 4ജി നെറ്റ്വര്‍ക്ക് സേവനദാതാവായിരിക്കുകയാണെന്ന് ജിയോ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.