Featured Posts

Breaking News

കേരളത്തില്‍ നാലുപേര്‍ക്കു കൂടി ഒമിക്രോണ്‍: ആകെ രോഗബാധിതര്‍ അഞ്ച്


തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍. ഇയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മറ്റൊരാള്‍ എറണാകുളം സ്വദേശിയായ 35-കാരനായ യുവാവാണ്. ഇയാള്‍ കോംഗോയില്‍ നിന്ന് വന്നതാണ്. നാലാമത്തെയാള്‍ തിരുവനന്തപുരത്ത് യു.കെയില്‍നിന്ന് വന്ന 22-കാരിയാണ്.

ഇവരുടെയെല്ലാം കോണ്‍ടാക്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവരെ അടക്കം തിരിച്ചറിഞ്ഞ് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

No comments