Featured Posts

Breaking News

ഷാൻ വധം: കൊലയാളികളടക്കം അഞ്ച്​ ആർ.എസ്​.എസുകാർ പിടിയിൽ


ആലപ്പുഴ: എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്​ ഷാനെ വെട്ടിക്കൊന്ന കൊലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിലായതായി സൂചന. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേർ ഉൾപ്പെടെ അഞ്ച്​ ആർ.എസ്​.എസുകാരാണ് പിടിയിലായത്​. ഇക്കാര്യം പൊലീസ്​ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെയും ഇന്ന്​ രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശി അതുല്‍ പിടിയിലായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇയാളെ കൂടാതെ ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ദ് എന്നിവരാണ്​ പിടിയിലായതെന്നാണ് വിവരം.

No comments