Featured Posts

Breaking News

ശരിക്കും അത്ഭുതം'; മരുന്ന് പരീക്ഷണത്തില്‍ അര്‍ബുദം ഭേദമായവരില്‍ ഇന്ത്യക്കാരി നിഷ വര്‍ഗീസും


ന്യൂയോര്‍ക്ക്: ഇത് ശരിക്കും അത്ഭുതമാണെന്ന് പറയുകയാണ് മരുന്ന് പരീക്ഷണത്തിലൂടെ അര്‍ബുദം പൂര്‍ണമായും ഭേദമായ ഇന്ത്യന്‍ വംശജ നിഷ വര്‍ഗീസ്.‘ഡോസ്ടാർലിമാബ്’ എന്ന പുതിയ മരുന്ന് പരീക്ഷിക്കാന്‍ തയാറായ 18 അര്‍ബുദ ബാധിതരില്‍ ഒരാളായിരുന്നു നിഷ. നിഷ ഉള്‍പ്പെടെ പരീക്ഷണത്തില്‍ പങ്കാളികളായ എല്ലാവരിലും രോഗം ഭേദമായി. മരുന്ന് കഴിച്ചതോടെ അര്‍ബുദം പൂര്‍ണമായി ഭേദമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ശരിക്കും മിറക്കിള്‍, അത്രയ്ക്ക് അദ്ഭുതം സമ്മാനിച്ച നിമിഷമായി അത്. ആ ദിവസം ട്യൂമര്‍ കാണാനുണ്ടിയിരുന്നില്ല. ട്യൂമര്‍ എവിടെ പോയി എന്ന് ഞാന്‍ ചിന്തിച്ചു. അത് എവിടെയെങ്കിലും മറഞ്ഞിരിക്കുന്നതാകും എന്ന് കരുതി. ഡോക്ടര്‍ എന്നോട് പറഞ്ഞു, ട്യൂമര്‍ പൂര്‍ണമായും ഭേദമായി. ഇത് ശരിക്കും അത്ഭുതമാണ്',- രോഗം പൂര്‍ണമായി ഭേദമായതായി ഡോക്ടര്‍ പറഞ്ഞ ദിവസം നിഷ ഓര്‍ത്തെടുക്കുന്നു.

നിഷ വര്‍ഗീസിലും പരീക്ഷണത്തില്‍ പങ്കെടുത്ത മറ്റ് രോഗികളിലും അര്‍ബുദബാധ ഏതാണ്ട് സമാന അവസ്ഥയിലായിരുന്നു. മലാശയത്തെ പൂര്‍ണമായി അര്‍ബുദം ബാധിച്ചിരുന്നെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിരുന്നില്ല. എല്ലാവരും കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷന്‍ എന്നീ ചികിത്സാരീതികളിലൂടെ കടന്നുപോയവരുമായിരുന്നു.

No comments